ചാരുംമൂട് : ആലപ്പുഴ ജില്ലയുടെ തെക്കൻ പഞ്ചായത്തുകളിൽ കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിനാൽ, നൂറനാട് ലെപ്രസി സാനട്ടോറിയത്തിൽ ആരംഭിക്കുന്ന പുതിയ ആശുപത്രിയിൽ കാൻസർ വിഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്കൈരളി റസിഡന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും, കത്ത് നൽകി.