
പൂച്ചാക്കൽ: ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാചരണം പള്ളിപ്പുറം വെള്ളിമുറ്റം ഓഡിറ്റോറിയത്തിൽ നടന്നു. മദ്ധ്യമേഖല സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ സദസ്യൻ കെ.ആർ.സുബ്രഹ്മണ്യൻ യോഗ ക്ലാസ് നയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ.ഉണ്ണികൃഷ്ണൻ, കെ.രാജേഷ്, കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ എം.വി.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു