
ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ എറണാകുളം, ആലപ്പുഴ മേഖലാ സമരപ്രഖ്യാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
ജില്ലകളിലെ 16 യൂണിറ്റുകളിൽ നിന്നുള്ള 220 പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ഇ.ബി വേണുഗോപാൽ, വൈസ് പ്രസിഡന്റ് ജെ.സി.എസ് നായർ എന്നിവർ ആലപ്പുഴയിലെയും ജില്ലാ പ്രസിഡന്റ് എൻ.നാരായണൻനായർ, സംസ്ഥാന സെക്രട്ടറി ജോസഫ് ഓടക്കാലി എന്നിവർ എറണാകുളം ജില്ലയിലെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലാ രക്ഷാധികാരി എൻ.വി തമ്പുരാൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.എസ് മുല്ലശേരി, സംസ്ഥാന ട്രഷറർ എ.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.