പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 602-ാം നമ്പർ അരൂക്കുറ്റി വടുതല ജെട്ടി ശാഖാവാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് സി.കെ.കൊച്ചിട്ട്യാതി സ്മാരക മന്ദിരത്തിൽ നടക്കും. പാണാവള്ളി മേഖലാചെയർമാൻ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ബിജുദാസ് അദ്ധ്യക്ഷനാകും. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തും. ശാഖാപ്രസിഡന്റ് ഡി.മനോഹരൻ, വൈസ് പ്രസിഡന്റ് കെ.ടി.സമീഷ്, സെക്രട്ടറി കെ.പി. കാർത്തികേയൻ തുടങ്ങിയവർ സംസാരിക്കും.