അമ്പലപ്പുഴ: സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തുന്നതെന്നും അവർക്ക്

മെച്ചപ്പെട്ട സേവനം നൽകണമെന്നും ആശുപത്രി വികസന സൊസൈറ്റി യോഗത്തിൽ മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. രോഗികളോടും ബന്ധുക്കളോടും മനുഷ്യത്തത്തോടെ വേണം

ജീവനക്കാർ പെരുമാറാൻ. രോഗ,​ ചികിത്സാവിവരങ്ങൾ രോഗികളുടെ ബന്ധുക്കളെ അറിയിക്കാൻ കൃത്യമായ സംവിധാനമുണ്ടാക്കണം. കാര്യങ്ങൾ സുതാര്യമാകണമെന്നും മന്ത്രി പറഞ്ഞു. നവജാതശിശുമരിച്ച സംഭത്തിൽ അന്വേഷണ റിപ്പോർട്ട് ഗൗരവത്തോടെ കാണും. അത് പ്രസിദ്ധപ്പെടുത്തി മാതൃകാപരമായി നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാകളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പി, എച്ച്.സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പ്രിൻസിപ്പാൾ ഡോ.മറിയംവർക്കി, സൂപ്രണ്ട് ഡോ.എ.അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.