ആലപ്പുഴ : ജനങ്ങളെയും അഭിഭാഷകരുടെ തൊഴിലിനെയും ബാധിക്കുന്ന അന്യായമായ കോർട്ട് ഫീ വർധനവിനെതിരെ നാളെ ഉച്ചകഴിഞ്ഞ് 3ന് അഭിഭാഷകർ ആലപ്പുഴയിൽ പ്രതിഷേധിക്കും.
ജില്ലാകോടതിയിൽ നിന്ന് പ്രകടനം ആരംഭിച്ച് സീറോ ജംഗ്ഷൻ വഴി ആർ.ഡി.ഒ ഓഫീസിന് മുമ്പിൽ സമാപിക്കും. തുടർന്ന് പ്രതിഷേധയോഗം നടക്കുമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.വിധു അറിയിച്ചു.അഡ്വ. രേഷ്മ ദിലീപ്, അഡ്വ.വിനോദ് വർഗീസ്, അഡ്വ.താരിഷ് മുഹമ്മദ്,
അഡ്വ.നിതീഷ് പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.