ggg

ഹരിപ്പാട് : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിക്കുന്ന ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുബി പ്രജിത്ത്, എസ്. കൃഷ്ണകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ്, വിനു ആർ നാഥ്, നിർമ്മലകുമാരി, ലത കണ്ണന്താനം, കെ.അജയകുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആർ .രജേഷ് സ്വാഗതവും പ്രിൻസിപ്പൽ റഫീഖ്. ആർ നന്ദിയും പറഞ്ഞു.