ആലപ്പുഴ: തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിലെ മുഴുവൻ ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം ഇന്ന് അർദ്ധ രാത്രി മുതൽ അിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മിൽമ വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.മോഹൻദാസ് അറിയിച്ചു. സമരസമിതി നേതൃത്വത്തിൽ സമരം ആരംഭിക്കുെമെന്ന നോട്ടീസ് 8ന് മിൽമയ്ക്കും ലേബർ കമ്മീഷണർക്കും ബന്ധപ്പെട്ട വകുപ്പിനും നൽകിയിരുന്നു. 14 ദിവസം കഴിഞ്ഞിട്ടും യൂണിയനുകളുമായി ചർച്ച ചെയ്യുവാനോ മിൽമ മാനേജ്‌മെന്റ് തയ്യാറായില്ല ക്ഷീരകർഷകരെ ബാധിക്കുന്ന മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർപ്പിൽ എത്തിക്കുന്നതിന് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള ഭരണ നേതൃത്വം അടിയന്തരമായി ഇടപെടണം എന്നതാണ് മോഹൻദാസ് ആവശ്യപ്പെട്ടു.