
ആലപ്പുഴ: ഇരവുകാട് വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെരിറ്റ് അവാർഡ് നൽകി ആദരിച്ചു. ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ചടങ്ങ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എം.ആരിഫ് പുരസ്‌കാരദാനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സൗമ്യരാജ് സ്വാഗതം പറഞ്ഞു. ടെക്‌ജെൻഷ്യ മേധാവിയും ഇന്ത്യ ഇന്നൊവേഷൻസ് ചലഞ്ച് ജേതാവുമായ ജോയ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത വിദ്യാഭ്യാസ സന്ദേശം നൽകി. കൗൺസിലർമാരായ ബീന രമേശ്, ബി.അജേഷ് , എൽജിൻ റിച്ചാർഡ്, ബി.നസീർ, രാഖി രജികുമാർ, പ്രഭ ശശികുമാർ, മേരി ലീന, സിമി ഷാഫി ഖാൻ, റെജി, സത്യദേവൻ, സ്മിത രാജീവ്, കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.