
മാന്നാർ: മാന്നാർ ഗ്രന്ഥശാലയുടെയും മാന്നാർ നായർ സമാജം ബോയ്സ് ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു. പ്രഥമാദ്ധ്യാപിക സുജ എ.ആറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് ഉദ്ഘാടനവും ചെന്നിത്തല ശശാങ്കൻ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. റിട്ട.എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ, കെ.ആർ.ശങ്കരനാരായണൻ നായർ,എൻ.മാധവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
.