
ചാരുംമൂട് : നൂറനാട് ഐ.ടി.ബി.പി ബറ്റാലിയന്റെയും ചടയമംഗലം ജടായു എർത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടന്നു. ബറ്റാലിയൻ കമാൻഡന്റ് വിവേക് കുമാർ പാണ്ഡെയുടെ നിർദ്ദേശാനുസരണമായിരുന്നു പരിപാടികൾ. ഡെപ്യൂട്ടി കമാൻഡന്റുമാരായ പി.മനോജ്,ജെ.പി അരവിന്ദ് എന്നിവർ നേതൃത്വം നൽകി. ഐ.റ്റി.ബി.പി സേനാംഗങ്ങളെയും ജടായു എർത്ത് സെന്റർ ഉദ്യോഗസ്ഥരെയും കൂടാതെ സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും ദിനാചരണത്തിൽ പങ്കാളികളായി.