ചാരുംമൂട് : ചത്തിയറ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും വീതി കൂട്ടി സംരക്ഷണമൊരുക്കണമെന്ന് താമരക്കുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. താൽക്കാലിക പാലത്തിലൂടെ ഒരു ഇരുചക്രവാഹനത്തിന് മാത്രമേ പോകാൻ കഴിയൂ. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുട്ടികൾ കൂട്ടത്തോടെ വരുമ്പോൾ യാത്രാ ബുദ്ധിമുട്ട് ഏറെയായതിനാൽ ഈ സമയങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.