
അമ്പലപ്പുഴ: പതിനാറുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കമ്പ്യൂട്ടർ സെന്റർ നടത്തിപ്പുകാരൻ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ചിറയിൽ വീട്ടിൽ ശ്രീകുമാർ (51)ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള കമ്പ്യൂട്ടർ സെന്ററിലെത്തിയ സുഹൃത്തിന്റെ മകളെയാണ് ശ്രീകുമാർ കടന്നുപിടിച്ചത്. കഴിഞ്ഞ 16നായിരുന്നു സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതോടെയാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.