ഹരിപ്പാട്: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് മുതുകുളം കലാ വിലാസിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി. രമാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥശാലാ പഞ്ചായത്തുതല നേതൃസമിതി കൺവീനർ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു.റിട്ട. ഹെഡ്മിസ്ട്രസ് ലാലി ബിജി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.കെ.പിള്ള, ലിസൺ അനി, മിനി ജോർജ്, അജിത് രാജ് എന്നിവർ സംസാരിച്ചു.