
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ 4340-ാം നമ്പർ കാർത്തികപ്പള്ളി ടൗൺ ശാഖയിൽ നടന്ന യോഗ ക്ലാസ് യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റും യോഗാചാര്യനുമായ പി.എൻ.കരുണാകരൻ ക്ലാസ് നയിച്ചു. ശാഖാ സെക്രട്ടറി ആർ. വിജി, മുൻ ശാഖാ സെക്രട്ടറി പി.എം.സജു എന്നിവർ പങ്കെടുത്തു.