sfsf

മുഹമ്മ: കെ.ഇ കാർമൽ സി.എം.ഐ സ്കൂൾ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ഡോ. സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു. യോഗ ദിന സന്ദേശവും നൽകി. ഹെഡ്മിസ്ട്രസ് രൂപ ജയൻ സ്വാഗതം പറഞ്ഞു. അദ്ധ്യാപികയും യോഗ പരിശീലകയുമായ സിസ്റ്റർ സൗമ്യയുടെ നേതൃത്വത്തിൽ കുരുന്നുകൾ അഞ്ചുതരം യോഗമുറകൾ പരിശീലിച്ചു. പുതുതലമുറയുടെ ആരോഗ്യ ശീലങ്ങൾക്ക്‌ കരുതലായി ഈ യോഗമുറകൾ മാറുമെന്ന് ഫാദർ ഡോ. സാംജി വടക്കേടം പറഞ്ഞു.