ചേർത്തല: ഓൺലൈൻ തട്ടിപ്പിലൂടെ വ്യാപാരിയിൽ നിന്ന് 61 ലക്ഷം തട്ടിയ കേസിൽ നാലുപേർ പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ആദിൽമിഥിലാജ്(25),വയനാട് മാനന്തവാടി കൊല്ലൂർ സ്വദേശി നിബിൻനിയാസ്(22),വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാൻ(21),എറണാകുളം ഐക്കരനാട് സ്വദേശി എബിൻ പി.ജോസ്(28)എന്നിവരാണ് പിടിയിലായത്. മുംബെയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ നഗരസഭ 30ാം വാർഡിൽ പുല്ലൂരുത്തിക്കരി റോയി.പി ആന്റണിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്. പ്രതികളെ റിമാൻഡ് ചെയ്തു. സൈബർസെല്ലിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.