
ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിൽ ജില്ലാപൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് അസോസിയേഷൻ (പി.എസ്.ടി.എ) സംഘടിപ്പിച്ച മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷൈനി തോമസ് മുഖ്യപ്രഭാഷണം നടത്തി.എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ മനോജ്.കെ.വി പ്രഭാഷണം നടത്തി.പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ പ്രസിഡന്റ് രാധീഷ് കുമാർ.എൻ.ജി അദ്ധ്യക്ഷനായചടങ്ങിൽ സെക്രട്ടറി അജി.എസ്.നായർ സ്വാഗതവും പ്രകാശ് കെ.ജി.നന്ദിയുംപറഞ്ഞു.