ചേർത്തല : മാരാരിക്കുളം എസ്.എൽ.പുരം ചെറുക്കശ്ശേരിയിൽ ക്ഷീര കർഷകയുടെ മൂന്ന് ആടുകളെ തെരുനായ്ക്കൾ കൊന്ന് തിന്നു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10 ാം വാർഡിൽ ചെറുക്കശ്ശേരിൽ സുമ മാധവൻ വളർത്തുന്ന ആടുകളെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ശനിയാഴ്ച പുലർച്ചേ നാല് മണിയോടെയാണ് സംഭവം .പാൽ കറക്കാൻ സുമ തൊഴുത്തിൽ ചെന്നപ്പോൾ നായ്ക്കൾ ആടിനെ തിന്നുന്നതാണ് കണ്ടത്. മാസം കടിച്ച് കീറി എല്ലുകൾ കാണാവുന്ന തരത്തിലാണ് ആടുകളെ കാണപ്പെട്ടത് .രണ്ട് ആടുകൾക്ക് നാല് മാസം പ്രായമേ ഉളളൂ.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. ഇതിന് മുമ്പും നായ്ക്കൾ ആടുകളെ ആക്രമിച്ച് മാസം കഴിച്ചിട്ടുണ്ട്. സുമ മൃഗസംരക്ഷണ വകുപ്പ് അധികൃതർക്കും ഗ്രാമ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി.