മുഹമ്മ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളെയും അനുമോദിക്കാൻ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് പൊൻതിളക്കം നടക്കും. രാവിലെ 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ അവാർഡ് ജേതാവും ടെക്ജെൻഷ്യ സി.ഇ.ഒയുമായ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തും. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനാകും.സ്കൂൾ മാനേജർ ജെ.ജയലാൽ മുഖ്യപ്രഭാഷണം നടത്തും.ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ ക്യാഷ് അവാർഡ് വിതരണം ചെയ്യും.