
മുഹമ്മ: എ .എസ് കനാലിൽ മാലിന്യം തള്ളുന്നത് പതിവായി. കഞ്ഞിക്കുഴി പാലത്തിനും വളവനാട് കിഴക്ക് പറഞ്ഞറ പാലത്തിനു ഇടയിലും കലവൂർ പാലത്തിന്റെ സമീപ പ്രദേശങ്ങളിലുമാണ് മാലിന്യം തള്ളുന്നത് വ്യാപകമായത്. ഇറച്ചി അവശിഷ്ടങ്ങളും സാനിട്ടറി പാഡുകളുമടക്കമാണ് കൊണ്ടു തള്ളുന്നത്. പ്ളാസ്റ്റിക് മാലിന്യവും ഉൾപ്പെടും. മാലിന്യനിക്ഷേപം വർദ്ധിച്ചതോടെ ദുർഗന്ധം മൂലം പരിസരവാസികൾ ഏറെ ബുദ്ധിമുട്ടുന്നു. മൂക്കു പൊത്തി വേണം റോഡിലൂടെ നടക്കാൻ. പഞ്ചായത്തിലും പൊലിസിലും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.