കുട്ടനാട് :ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്രയോഗദിനാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. രക്ഷാധികാരി എം .ഡി. രാമഭദ്രൻ സംസാരിച്ചു.വനിതാവേദി, ബാലവേദി, യുവത ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ് .അമൃത നന്ദിയും പറഞ്ഞു.