a

മാവേലിക്കര: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിയാർ രാമനല്ലൂർ തെക്കതിൽ വാര്യത്ത് കുറ്റിയിൽ രാജന്റെയും ലളിതയുടെയും മകൻ ശ്യാംരാജ് (35) ആണ് മരിച്ചത്. പിന്നിലിരുന്ന് സഞ്ചരിച്ച ശ്യാമിന്റെ പിതൃസഹോദരിയുടെ മകൻ രാമല്ലൂർ നിഖിൽ ഭവനത്തിൽ നിഖിൽ (20) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 6.35ന് കൊല്ലകടവ് പൈനുംമൂട് റോഡിലായിരുന്നുഅപകടം. കൊല്ലകടവ് ഭാഗത്തുനിന്നും പൈനുംമൂട് ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന്റെ തെക്കുഭാഗത്തെ ഓടയിലേക്ക് മറിയുകയായിരുന്നു.