shyamaprasad-amusmaranam

മാന്നാർ: ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ബി.ജെ.പി മാന്നാർ മണ്ഡലം ഓഫീസിൽ മുതിർന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ ചെന്നിത്തല സദാശിവൻപിള്ള ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജന.സെക്ര ശ്രീജാപത്മകുമാർ, മണ്ഡലം ഭാരവാഹികളായ കലാധരൻ കൈലാസം, ശിവകുമാർ, ഉണ്ണി ഇടശേരിൽ, സന്തോഷ് എണ്ണയ്ക്കാട്, ശ്രീക്കുട്ടൻ, മിഥുൻ വലിയകുളങ്ങര, ജില്ലാ കമ്മിറ്റിയംഗം മാന്നാർ സുരേഷ്, സ്പോർട്സ് സെൽ ജില്ലാ കൺവീനർ ദിനു ചെന്നിത്തല, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ സജീഷ് തെക്കേടം, ഹരി മണ്ണാരേത്ത്, ഉണ്ണി മണ്ണാടിക്കൽ എന്നിവർ സംസാരിച്ചു.