
മാന്നാർ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ കോടതി കോംപ്ലക്സിൽ അന്താരാഷ്ട്ര യോഗാദിനാഘോഷം നടന്നു. ജില്ലാ ജഡ്ജ് സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് വീണ, മജിസ്‌ട്രേട്ട് അനുപമ, മുൻസിഫ് അമല, ബാർഅസോസിയേഷൻ സെക്രട്ടറി അഡ്വ.ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു. യോഗചാര്യൻ രഘുനാഥകുറുപ്പ് യോഗാ പരിശീലനം നൽകി. രമാദേവി, ഒ.ടി ജയമോഹൻ എന്നിവർ നേതൃത്വം നൽകി. ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രശാന്ത് പി.കെ നന്ദി പറഞ്ഞു.