ambala

അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ് ശാഖയിൽ യൂത്ത് മൂവ്മെന്റ്,വനിതാ സംഘം സംയുക്ത വാർഷിക പൊതുയോഗം നടന്നു. ഭദ്രദീപ പ്രകാശന കർമ്മം വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ നിർവഹിച്ചു.വനിതാ സംഘം കുട്ടനാട് സൗത്ത് യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത അദ്ധ്യക്ഷയായി .ശാഖാ യോഗം പ്രസിഡന്റ് പി.ദിലീപ് കൊച്ചു പറമ്പ് പൊതു യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് കുട്ടനാട് സൗത്ത് യൂണിയൻ പ്രസിഡന്റ് ഉണ്ണി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.കുമാരി സംഘം കുട്ടനാട് സൗത്ത് യൂണിയൻ സെക്രട്ടറി അനുശ്രീ, ബാലജനയോഗം യൂണിയൻ പ്രസിഡന്റ് മാസ്റ്റർ രൂപേഷ്, സെക്രട്ടറി ഗൗതം, ശാഖാ സെക്രട്ടറി വി.ഉത്തമൻ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ പി.വി.വിജയൻ, ഉണ്ണികൃഷ്ണണൻ അനുഗ്രഹ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശരത്.എം, ലീലമ്മ താഴ്ചയിൽ, ഓമന ദാസ് ബിന്ദു ഉത്തമൻ ,മഹേഷ് തൈപ്പറമ്പ് ,സതീഷ് കുമാർ, സുഷമ്മ അനിയൻ കുഞ്ഞ്, ഹരീഷ് തുണ്ടിൽ, തുളസി സുനിൽ, മായ, ജലജാ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.