ആലപ്പുഴ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 26ന് ആലപ്പുഴ മുഹമ്മദൻസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളിന് അനുവദിച്ച 5 ലക്ഷം രൂപയുടെ ഷട്ടിൽ കോർട്ട്, വോളിബാൾ കോർട്ട്, ക്രിക്കറ്റ് പിച്ച്, ടേബിൾ ടെന്നീസ് എന്നിവയുടെ ഉദ്ഘാടനവും നടക്കും.