dgfsw

മുഹമ്മ: ബി.ജെ.പി സ്ഥാപക നേതാവായ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി മുഹമ്മ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി.മണ്ഡലം പ്രസിഡന്റ്‌ കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.ബൈജു, രാഗ്വിൻ ചന്ദ്, വൈസ് പ്രസിഡന്റ്‌ ടി.എസ്.അനിൽകുമാർ, സെക്രട്ടറി സി.വി. സന്തോഷ്‌ ,മോർച്ച മണ്ഡലം ഭാരവാഹികളായ കെ.ഐ.തങ്കച്ചൻ,പി. ആർ.രാധാകൃഷ്ണൻ,വി.സി.ഗോപാലകൃഷ്ണൻ,ഏരിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ..അനീഷ്, മധുസൂദനൻ, ഗീത തമ്പി, രൂപേഷ്, ടി.ആർ.ബൈജു, കെ. എസ്.സനിൽകുമാർ, വി.ബിജു, ജ്യോതിഷ് ബോസ്, സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.