
വള്ളികുന്നം : ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടന്നു. ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയാ കൺവീനർ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു, യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി റാണി സത്യൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ ആമുഖപ്രഭാഷണം നടത്തി. യുവമോർച്ച ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്ത്, നേതാക്കളായ രഞ്ജിനി സുധി, രവീന്ദ്രൻ, , രാകേഷ്, ശിവൻകുട്ടി നായർ, മുരളീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.