
മാന്നാർ: കാർഷിക മേഖലയിലുണ്ടായ തകർച്ച തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതാണ് അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നതിന്റെ കാരണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നൂറു കേന്ദ്രങ്ങളിൽ നടത്തുന്ന കർഷക സംഗമം ചെങ്ങന്നൂർ നിയോജകമണ്ഡലതല സമാപന സമ്മേളനം മാന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ചാക്കോ കയ്യത്രയുടെ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് കർഷകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം കർഷകർക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു ഉമ്മൻ, കെ.വി.വർഗീസ്, സജി നെല്ലുപറമ്പിൽ, മോൻസി കപ്ളാശ്ശേരിൽ, തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.