
മാന്നാർ: അന്താരാഷ്ട്ര യോഗാദിനത്തിൽ മാന്നാർ ആർട്ട് ഒഫ് ലിവിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നായർ സമാജം ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗാ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.ആർ .സുജ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മനോജ് വടക്കെപുത്തൂർ, സന്തോഷ് ദേവി, അദ്ധ്യാപകരായ ഷൈൻകുമാർ.എസ്, ആദർശ് എൻ.കെ, എന്നിവർ സംസാരിച്ചു.മനോജ് വടക്കേപുത്തൂർ യോഗ ക്ലാസിന് നേതൃത്വം നൽകി.