sc-patanopakaranam

മാന്നാർ: 2023-24 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വിനിയോഗിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണ ഉദ്‌ഘാടനം മാന്നാർ ജെ.ബി.ജി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി. ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, കെ.സി പുഷ്പലത നിർവ്വഹണ ഉദ്യാഗസ്ഥയായ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീത എന്നിവർ സംസാരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളികളിലെ 40 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ടി.വി രത്നകുമാരി പറഞ്ഞു.