dgd

ആലപ്പുഴ : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒളിമ്പിക് റൺ നടന്ന പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ബി.അജേഷ്,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി.സോജി, ഒളിമ്പ്യൻ പൗലോസ്, ബീന, ഡോ.നിമ്മി അലക്സാണ്ടർ, കുര്യൻ ജെയിംസ്, കെ.എ.വിജയകുമാർ,ആർ.ബിജുരാജ്, കെ.എസ്.റെജി, ചന്ദ്രശേഖരൻ, റോണി മാത്യു,സുഭാഷ്, രാജു, വർഗീസ് എന്നിവർ നേതൃത്വം നൽകി.