
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 409-ാം നമ്പർ ശാഖയിൽ വിദ്യാഭ്യാസ അവാർഡ്, എൻഡോവ്‌മെന്റ്, പഠനസഹായ വിതരണം, പ്രതിഭകളെ ആദരിക്കലും അനുമോദനവും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് മജ്‌നു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം എസ്.ഡി കോളേജ് അസി.പ്രൊഫ.എം.കൃഷ്ണൻ നിർവഹിച്ചു. കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ, ശാഖായോഗം ഭാരവാഹികളായ ജി.രാജേഷ്, സി.ജ്യോതിമോൾ, സിനു ചാക്കുപറമ്പ്, കെ.പി.ബൈജു, എൻ.ഗോപാലകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് സെൽവരാജൻ ഓയാസിസ് തുടങ്ങിയവർ പങ്കെടുത്തു.