dasfte

മുഹമ്മ : ശ്രീ നാരായണ ധർമ്മ പരിപാലന യോഗം 504-ാം നമ്പർ കണിയാകുളങ്ങര നേതൃത്വത്തിൽ "സ്ത്രീ സുരക്ഷ സ്വയം രക്ഷ " പരിശീലന പരിപാടി സംഘടിപ്പിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശ്രീഗുരുവരം സുരേഷ് അദ്ധ്യക്ഷനായി.സി.കെ.മണി ചീരപ്പൻ ചിറ, അനിൽകുമാർ , ബിന്നി പൊന്നപ്പൻ,സദനപ്പൻ , ബിന്ദുലേഖ ,ഷീല സുരേഷ്, ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സ്ത്രീ സുരക്ഷ സ്വയം രക്ഷ പരീശീലന പരിപാടിയിൽ ആലപ്പുഴ വുമൺ സെൽ എ.എസ്.ഐ വി.പി.സുലേഖ ക്ലാസ് നയിച്ചു. തിരുവനന്തപുരം അസി.കമ്മിഷണർ ലാൻഡ് റവന്യു കമ്മിഷണറേറ്റ് വി.സി.ജയ ശാഖായോഗം അംഗങ്ങളായ കുട്ടികൾക്ക് പഠനനോപകരണ വിതരണം നടത്തി.ശാഖാ സെക്രട്ടറി പി.സി.വള്ളിയമ്മ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.സി.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.