dfgrd

മുഹമ്മ : 1617ാം നമ്പർ ചാരമംഗലം കിഴക്ക് കൊച്ചനാ കുളങ്ങര എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം ചെയർമാൻ കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. യു.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രതിഭകളെ ആദരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ പഠനോപകരണ വിതരണം നടത്തി. പി.ആർ.രഞ്ജിത് സ്വാഗതവും കെ.പി.സഹദേവൻ നന്ദിയും പറഞ്ഞു.