ph

കായംകുളം :ഓണാട്ടുകരയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോത്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉത്പ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം കായംകുളത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൗമസൂചിക അംഗീകാരം ലഭിച്ച ഓണാട്ടുകര എള്ളിന്റെ സംഭരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, കായംകുളം നഗരസഭ വൈസ് ചെയർമാൻ ജെ.ആദർശ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനിൽകുമാർ, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം പി.ഗാനകുമാർ, അഡീഷണൽ ഡയറക്ടർ ടി.മിനി എന്നിവർ പങ്കെടുത്തു.ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി.പ്രൊഫ.ഡോ.പൂർണ്ണിമ യാദവ് കാർഷിക സെമിനാറും അവതരിപ്പിച്ചു.