dsxfsd

പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് അഭിഷ വിപിൻ അദ്ധ്യക്ഷയായി.യൂത്ത് കോൺഗ്രസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ മെരിറ്റ് അവാർഡ് വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം സെക്രട്ടറി എം.അനൂപ് സ്വാഗതവും ആര്യ വൃന്ദ നന്ദിയും പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ,ഡി.സി.സി സെക്രട്ടറി എം.ആർ.രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് എസ്.എം.കൈലാസൻ,ഡി.സി.സി മെമ്പർ സി.ബി. ജോൺ, ബ്ലോക്ക് സെക്രട്ടറി കെ.ജെ.വർഗീസ് തുടങ്ങിയവർസംസാരിച്ചു.സൈക്കോളജിസ്റ്റ് പ്രീതി അജിത്ത് മോട്ടിവേഷണൽ ക്ലാസ് നടത്തി.