
തുറവൂർ: വളമംഗലം എസ്. സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് ദാനം സിനിമാതാരം ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തത്. സ്കൂൾ മാനേജർ ഇ.വി.അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ, പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അനിതാ സോമൻ, പി.ടി.എ പ്രസിഡൻ്റ് ആർ.സജീവ്, സ്കൂൾ പ്രിൻസിപ്പൽ എസ്.ആർ.ശരത്ത്, പ്രധാനാദ്ധ്യാപിക സുജ.യു നായർ, അദ്ധ്യാപകരായ സജീദാസ്, എം.ആർ. അഭിലാഷ്, സി.എസ്.സുനിൽകുമാർ, മഞ്ജു, എൻ.എൽ.ശ്യാമ, പി.എൻ.രഘുകുമാർ, ബോർഡ് അംഗം ഉദയൻ എന്നിവർ സംസാരിച്ചു.