ph

കായംകുളം: ദേശീയ പാതയിൽ കായംകുളത്ത് എലിവേറ്റഡ് ഹൈവേ അനുവദിപ്പിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് സമരസമിതിനേതാക്കൾ കെ.സി വേണുഗോപാൽ എം.പി യുമായി ചർച്ച നടത്തി. എം.പി വിളിച്ചു ചേർത്ത ദേശീയപാതാ അധികൃതരുടെ യോഗത്തിന് മുമ്പായിരുന്നു കൂടി കാഴ്ച. നടപടികൾക്ക് നിർദ്ദേശം നൽകുമെന്നും പാർലിമെന്റ് ഉപസമിതിയിലും ഈ ആവശ്യം ഉന്നയിക്കുമെന്നും സമരസമിതിക്ക് ഉറപ്പ് നൽകി. സമര സമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് ,കൺവിനർ ദിനേശ് ചന്ദന,അജീർ യൂനുസ് എന്നിവരാണ് കൂടിയാഴ്ചയിൽ പങ്കെടുത്തത്.