അരൂർ: കേരള പരവർ സർവീസ് സൊസൈറ്റി എരമല്ലൂർ - എഴുപുന്ന 4-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് പുരുഷൻ കൊച്ചീത്തറ അദ്ധ്യക്ഷനായി. ശാഖാ രക്ഷാധികാരി ഓമൽ സുന്ദരം എൻഡോവ്മെന്റ് വിതരണവും എഴുപുന്ന പഞ്ചായത്ത് വിദ്യാഭ്യാസ കാര്യസ്ഥിരംസമിതി ചെയർമാൻ പി.കെ.മധുക്കുട്ടൻ പഠനോപകരണ വിതരണവും നിർവഹിച്ചു. ദിനിൽ കുമാർ, സിന്ധു സന്തോഷ്, എം.സി.സുരേഷ്, ശ്രീനാഥ് കെ.മോഹൻ എന്നിവർ സംസാരിച്ചു.