
ഹരിപ്പാട്: കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും സഭാ മുൻ ജനറൽ സെക്രട്ടറി വി.വാസുദേവൻ അനുസ്മരണവും മുതിർന്ന ശാഖ ഭാരവാഹികളെ ആദരിക്കലും ഗസറ്റഡ് ഉദ്യോഗസ്ഥരെ അനുമോദിക്കലും യൂണിയൻ കാര്യാലയത്തിൽ വച്ച് നടന്നു.കേരള തണ്ടാൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.അനിയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന സെക്രട്ടറി ജി.വരദരാജൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡണ്ന്റ് എൻ.രാജേന്ദ്രൻ പ്രഭാഷണവും നടത്തി. യൂണിയൻ സെക്രട്ടറി എം.വി. ജയലാൽ വാർഷികറിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.മുൻ ജനറൽ സെക്രട്ടറി വി.വാസുദേവൻ അനുസ്മരണപ്രഭാഷണം സഭ ഡയറക്ടർ ബോർഡ് മെമ്പർ സുധാകരൻ ചിങ്ങോലി നിർവഹിച്ചു.സഭ ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമോജ്.എസ്.ധരൻ ,അഡ്വ.ഉണ്ണി .ജെ.വാര്യത്ത് യൂണിയൻ കൗൺസിലർമാരായ സുശീല കമലാപുരം, വി.സുകു, കെ.ഷാജിവൻ ,എൻ.ആനന്ദൻ, ജി.ഷിബു ,കെ .മധു ,എം.ഹരിദാസ് ,സുമേഷ്. പി.എസ് ,കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഠനക്ളാസിന് എം.വി.ജയലാലും സുധാകരൻ ചിങ്ങോലിയും നേതൃത്വം നൽകി. യൂണിയൻ ഐ.ടി മീഡിയ സെൽ കൺവീനർ സുനിൽ ശിവദാസ് സ്വാഗതവും യൂണിയൻ കൗൺസിലർ ടി.ബാബു നന്ദിയും പറഞ്ഞു.