
പൂച്ചാക്കൽ: എ.ഐ.എസ്.എഫ് പൂച്ചാക്കൽ മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അനന്തു.എം. വയലാർ ഉദ്ഘാടനം ചെയ്തു. രസിക രജിമോൻ അദ്ധ്യക്ഷയായി. അക്ഷയ് പ്രസാദ് സ്വാഗതം പറഞ്ഞു. സി.പി.ഐസംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ഡി.സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം ബീന അശോകൻ, മണ്ഡലം കമ്മിറ്റി അസി.സെക്രട്ടറി കെ.ബാബു ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത, എൽ.സി.സെക്രട്ടറി ഷാജി.കെ. കുന്നത്ത്,എൽ.സി. അസി.സെക്രട്ടറി റഹീം പുനശേരി, എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം അമലേന്ദു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രസിക രജിമോൻ (പ്രസിഡന്റ്),അലീന അജയൻ(വൈ.പ്രസിഡന്റ്),അക്ഷയ് പ്രസാദ് (സെക്രട്ടറി),അക്ഷയ് ലാൽ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.