
അമ്പലപ്പുഴ: യോഗാദിനത്തിൽ യോഗ പരിശീലിച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. 20 ഓളം പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് ഇൻസ്പക്ടേഴ്സും എസ്.എച്ച്.ഒ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ,അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിശീലനം നടത്തിയത്. പൊലീസ് സബ് ഇൻസ്പെക്ടർ പി.എൻ. ജയചന്ദ്രൻ യോഗ പരിശീലിപ്പിച്ചു. യോഗ പരിശീലനം ജീവിതചര്യയാക്കി മാറ്റുന്നതിനും അതുവഴി ജോലിക്കിടയിൽ അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കാമെന്ന് പി.എൻ.ജയചന്ദ്രൻ പറഞ്ഞു.