dfg

ചേർത്തല :എസ്.എൻ.ഡി.പി യോഗം 765 -ാം നമ്പർ പുത്തൻചന്ത ഭാരതവിലാസം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ശക്തിപൂജ സമർപ്പണവും നോട്ട് ബുക്ക് വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് പി.ടി. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡോ.ലത പി.ജി ഭദ്ര ദീപപ്രകാശനം ചെയ്തു. അഡ്വ.കൃഷ്ണമൂർത്തി നോട്ടുബുക്ക് വിതരണോദ്ഘാടനവും അരൂർ മേഖലാ ചെയർമാൻ വിദ്യാഭ്യാസ സന്ദേശവും നൽകി. യോഗം കൗൺസിലർ ശശികുമാർ നോട്ട് ബുക്ക് വിതരണം ചെയ്തു. റെജിമോൻ സ്വാഗതവും മുരളീധരൻ നന്ദിയും പറഞ്ഞു.