മാവേലിക്കര : സേവാഭാരതി തെക്കേക്കരയുടെ നേതൃത്വത്തിൽ ചരൈവേതി എന്ന പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കുള്ള വ്യക്തിത്വ വികസന പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം മുൻ ജോയിന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്.ജി നിർവ്വഹിച്ചു. ജി.ഹരിപ്രസാദ് അദ്ധ്യക്ഷനായി. സേവാഭാരതി ജില്ല സെക്രട്ടറി ഗോപൻ ഗോകുലം മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രവീൺ.പി ലഹരി വിരുദ്ധ സന്ദേശം നൽകി. യൂണിറ്റ് സെക്രട്ടറി സിന്ധു രാജൻ, ട്രഷറർ എസ്സ്.നരേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.