
ആലപ്പുഴ : പി.എൻ.പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് ചെട്ടികാട് രശ്മി വായനശാലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് കെ.എ.ലോറൻസ്, വൈസ് പ്രസിഡന്റ് എ.രാജു, സെക്രട്ടറി പി.ജി.ടോണി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രമേഷ് പാതിരപ്പള്ളി മുഖ്യാതിഥിയായി. എൽ.പി, യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യുർത്ഥികൾക്കും വായനശാല പ്രവർത്തകർ സമ്മാനങ്ങൾ വിതരണം ചെയ്തു.