ചേർത്തല : ബാലഗോകുലം ആലപ്പുഴ ജില്ലാസമ്മേളനം വെള്ളിയാകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്നു. വൈക്കം ശിവഹരി ഭജൻസ് ഉടമകളായ മീരാഗോപകുമാറും
നിഷ ഗോപകുമാറും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് മന്മദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യദർശി വി.വിജേഷ്,സംസ്ഥാന കാര്യദർശി ശ്രീകുമാർ, അഡ്വ.ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.നന്ദകുമാർ (പ്രസിഡന്റ്), വി.വിജേഷ് (കാര്യദർശി) എന്നിവരെ തിരഞ്ഞെടുത്തു