ആലപ്പുഴ: നഴ്സറി ടീച്ചർ എഡ്യുക്കേഷൻ കോഴ്സ് 2024 - 26 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കാണ് യോഗ്യത. ബിരുദ യോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല. എസ്.സി, എസ്.ടി വിഭാഗക്കാർ യോഗ്യത പരീക്ഷ പാസായാൽ മതി. ഒ.ബി.സി വിഭാഗക്കാർക്ക് രണ്ട് ശതമാനം മാർക്കിളവുണ്ട്. പ്രായപരിധി 01-06-2024ൽ 17നും 33നും മദ്ധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒ.ബി.സിക്ക് മൂന്ന് വർഷവും വയസിനിളവുണ്ട്. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം ജൂലായ് ഒന്നിന് വൈകിട്ട് 5 ന് മുമ്പ് പ്രിൻസിപ്പൽ, ഗവ പി.പി.ടി.ടി.ഐ, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ 688011 എന്ന വിലാസത്തിൽ ലഭിക്കണം.