arr

അരൂർ:എരമല്ലൂർ കോലത്തുശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സെപ്തംബർ 8ന് നടക്കുന്ന ചുറ്റമ്പല സമർപ്പണത്തിനും നവീകരണ സഹസ്ര കലശത്തിനും മുന്നോടിയായി ഭക്തജന സംഗമം സംഘടിപ്പിച്ചു. റിട്ട.ഡിവൈ.എസ്.പി വി.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി ഉമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എരമല്ലൂർ സരസ്വതി ക്ഷേത്രം മേൽശാന്തി കെ.ജി. ബാലകൃഷ്ണൻ എമ്പ്രാന്തിരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ചന്തിരൂർ മുല്ലേത്ത് കണ്ണൻ തന്ത്രി,എസ്.ദിലീപ് കുമാർ, മനോഹരൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇ.ആർ അനിൽകുമാർ സ്വാഗതവും ജോ.സെക്രട്ടറി പി.കെ.അജയകുമാർ നന്ദിയും പറഞ്ഞു.